
രാത്രി 8 മണി കഴിഞ്ഞു...
എന്റെ പ്രിയതമയോടു ഞാന്‍ ചോദിച്ചു നിന്നെ ഞാന്‍ ഇപ്പോ വിളിച്ചോട്ടെ?
പ്രി -"വേണ്ട ഏട്ടന്‍ വീട്ടിലുണ്ട് ഒരു അര മണിക്കൂര്‍ കഴിയട്ടെ"
"ഓ ശരി".
"നീ മെസേജു അയച്ചോ?..."
ഞാന്‍ കാത്തു നിന്നു..
മണിക്കൂര്‍ ഒന്ന് കഴിഞ്ഞു.....
മെസേജു ഇല്ല ഒന്നും ഇല്ല...
9 .30 നു ഒരു മെസേജു വന്നു,നീ രാത്രി വിളിക്കുമോ?
"എന്തെ വിളിക്കണ്ടേ?'...ഞാന്‍ ചോദിച്ചു...
മറുപടി വന്നില്ല...
സമയം 10 .05 ഞാന്‍ പ്രി യുടെ മൊബൈലില്‍ വിളിച്ചു നോക്കി.....
നമ്പര്‍ ബിസി......
കുറെ നേരം ട്രൈ ചെയ്തപ്പോള്‍ അവള്‍ ആ കോള്‍ ഹോള്‍ഡ് ചെയ്തിട്ട് പറഞ്ഞു പ്രസൂന്‍ ഏട്ടനാണ് .
നിന്നെ പിന്നെ വിളിക്കാം...
രാത്രി യുടെ ഏകാന്തതകളില്‍ അവള്‍ അവളുടെ ഏട്ടനെ ഫോണ്‍ ചെയ്യുമ്പോള്‍....
അവള്കായ് മാത്രം ഫോണും കെട്ടിപിടിച്ചിരിക്കുന്ന ഈ പാവം കാമുകന്‍,മനസിലെ വിഷമം ആരോട് വേണം പറയാന്‍?......
("എന്താ പ്രനി നിന്ടെ പെങ്ങള്‍ എന്നെ,എന്റെ വിഷമം മനസിലാക്കാതെ?")
(പ്രസൂന്‍ അവളുടെ ഏട്ടന്‍ തന്നെയാണ്,എനിക്കറിയാം.പക്ഷെ വിളിച്ചത് ഏട്ടനാണോ എന്നെനിക്കു അറിയില്ല ).....

No comments:
Post a Comment