Followers

ഞാന്‍ ബാലി

ഞാന്‍  ബാലി
തിളക്കാത്ത രക്തം

Friday, May 7, 2010

ഒരു യാത്ര മൊഴി


പൂനയിലെ റൂമിലെ ഏകാന്ത വാസം എന്റെ മനസിനെ വല്ലാതെ വിഷമിപ്പിക്കുന്നു.ഇനി എന്റെ പ്ലാന്‍ ബഗലൂരിലെക്ക് മാറുക എന്നതാണ്.നാട്ടില്‍ നിന്നു മടുത്തപ്പോള്‍ തിരിച്ചു നാട്ടിലേക് മടങ്ങുന്നത് ഒരു വര്‍ഷമെങ്ങിലും കഴിഞ്ഞിട്ടയിരിക്കണമെന്നു തീരുമാനിച്ചിരുന്നു.നാട്ടില്‍ നില്ക്കാന്‍ ഞാന്‍ പലകാരണങ്ങളും കണ്ടെത്തിയിരുന്നു.പലരും പലതരത്തിലും ഉപാതെഷിക്കും.എന്താവാന്‍,എന്റെ മുടിവെ ഞാനെ മട്ടമാട്ടെ...നാട്ടില്‍ നിന്നു പോരുമ്പോള്‍ ലക്ഷം ദീപം വിജയപ്രേദമായി തീര്തതിണ്ടേ ചാരിതാര്‍ത്ഥ്യം ഉണ്ടായിരുന്നു.ഇവിടേ പൂനെയില്‍ വന്നു പല കമ്പനിയിലും കയറി ഇറങ്ങി.ആര്‍ക്കും എന്നെ വേണ്ട,എന്നെ വേണ്ടവരെ ഞാനും ഒഴിവാക്കി. ഇന്ന് ഏകദേശം 75 ദിവസം കഴിഞ്ഞു.ഫെബ്രുവരി ഇരുപതിഒന്നിനു ഇവിടേ വരുമ്പോള്‍ കയ്യില്‍ 10kilo ഭാരം വരുന്ന ബാഗുണ്ടായിരുന്നു.എന്റെ സീനിയര്‍ ആയ സേതു വന്നു ചിന്ച്ചുവാടില്‍ നിന്നു റൂമിലേക്ക് ആനയിച്ചു.RTO ഓഫിസിണ്ടേ അടുത്താണ് റൂം,സെലെസ്ട അപ്പര്‍മെന്റ്സ്.റൂമില്‍ എന്നെ കൂടാതെ 4 പേര്‍ അന്ന് ഉണ്ടായിരുന്നു.സേതു, ശ്യാം, ഗോപാല്‍ ,സുജിത്.ഒരു മാസത്തിനു ശേഷമാണു ശ്രീകാന്ത് വന്നത്.തേങ്ങ അരച്ച കറിയും വാഷിംഗ് മെഷീനും വൈ ഫയി ഇന്റര്‍നെറ്റും അങ്ങനെ എല്ലാം കൊണ്ടും ഭയങ്കര ജീവിതമാണ്‌ നയിച്ചിരുന്നത്.എന്നാലും ആഗമന ഉടെശ്യം മാത്രം നടന്നില്ല,ഹോളി വിഷു എന്നീ ആഘോഷങ്ങളും പിന്നെ ജിതേഷ് ജിനീഷ് എന്നിവരോടുത്തുള്ള ദിവസങ്ങളും ഒട്ടേറെ ആസ്വതിച്ചു.






മറന്നു പോകാതിരിക്കാന്‍ കുറച്ചു കാര്യങ്ങള്‍ കൂടെ എഴുതാം.അനീഷ്‌,പള്‍സര്‍,ബൈജുസ്,റോഷന്‍,റിലയന്‍സ് ഫ്രീ മൊബൈല്‍,ബടാപവ്,ബിയര്‍,ദേശി,ഭിമ്ഷന്കര്‍,നിഗിടി റൂം ,അട്വിക്,സിന്റെല്‍,ട്ടെച്നി ഗ്രാഫിക്സ് ,മിനിക്കുട്ടി,ഗംഗ,അംബി ചിട്ട ,റീമിക്സ് പാട്ട് ,രാകേഷ് ബെര്ത്ടായ് ,ശ്യാം സേതു ബിരിയാണി,ഗോ വാ പടം,സ്വിമ്മിംഗ് പൂള്‍ ,കണ്ണുകെട്ടി കളി,സുജിതിണ്ടേ ദോശ.അങ്ങനെ അങ്ങനെ .....


ഇപ്പോ ഇന്ന് മെയ്‌ ഏഴിന് ഞാന്‍ എല്ലാം നിര്‍ത്തി ബഗലൂരിലെക്ക് പോകാന്‍ തീരുമാനിച്ചു.എന്റേത് മാത്രം,അവിടെ സാപോറില്‍ വര്‍ക്ക്‌ ചെയ്തു പുതിയ കമ്പനി നോക്കാം .അതാണ് നല്ലത്.നിങ്ങള്‍ക്കറിയോ ഒറ്റയ്ക്ക് ഇരിക്കുമ്പോള്‍ എന്നില്‍ ആത്മഹത്യ പ്രവണത ഉണ്ടാക്കുന്നുദ്..ആരോടും പറയേണ്ട എനിക്ക് അതിനുള്ള ദയിരിയം ഒന്നും ഇല്ല.എന്നാലും വട്ടായി പോന്നുണ്ട്,നല്ല വണ്ണം വെള്ളം അടിക്കാന്‍ പഠിച്ചു.(അമ്മെ വെള്ളം എന്ന്‌ വച്ചാല്‍ ബൈക്ക് കഴുകുമ്പോള്‍ അടികുന്നത് ).

ഈ യാത്രയ്ക്ക് അവസാനം ഇല്ലെ ?ഉണ്ടാവും.അല്ലെ? അല്ലേടാ?....

Sunday, May 2, 2010

വിളിചിരുന്ഗില്‍

ഇന്ന് ഇതെഴുതാന്‍ പ്രത്യേകിച്ചു കാരണമൊന്നുമില്ല....

അവളുടെ കാര്യം തന്നെ എഴുതാം... ശീലമായിപോയി ഇതു എഴുതുന്നതെ...?

കഴിഞ്ഞ വെള്ളിയാഴ്ച രാത്രി വിളിച്ചതാണ് അവസാനായി....പിന്നെ ഫോണ്‍ വെക്കുമ്പോള്‍ ശനിയാഴ്ച രാവിലെ 5 മണിക്ക് വിളിക്കാമെന്നും പറഞ്ഞു..ഞാന്‍ മയ്ദിനത്തില്‍ ഒരു ട്രിപ്പ്‌ പോയി ഭിമ്ഷങ്കരിലെക്ക്...അത് പിന്നെ വിസ്തരിക്കാം...ഇവള്‍ മൂകാബികയ്കക് ഒരു പക്ഷെ പോകുമെന്ന് പറഞ്ഞിരുന്നു...അഞ്ചു മണിക്ക് വിളിക്കാമെന്ന് പറഞ്ഞ അവള്‍ ഇന്ന് തിങ്ങള്‍ (മാന്ടായ്‌) ആയിട്ടും വിളിച്ചു കാണുന്നില്ല...ഒരു പാട് തവണ വിളിച്ചു നോക്കി...ഒരു മെസ്സേജ് പോയിട്ട് ഒരു മിസ്സ്‌ കാല്‍ പോലും ഇല്ല..എന്ത് പറ്റി ആവൊ?...ഒന്ന് വിളിചിരുന്നെകില്‍ .....

Saturday, April 24, 2010

ആദ്യാനുരാഗം


സ്വാതി .....

എനിക്കും പ്രേമിക്കാന്‍ പറ്റുമെന്ന് കാട്ടിതന്നവള്‍...
ഒരു കല്യാണ പുര...

വീടിന്ടെ മുകളിലെ മുറിയില്‍ കുറച്ചു പേര്‍ ടിവി കാണുന്നു...

ഞാനും അതില്‍ കുറച്ചു നേരം പങ്കാളി ആയി...
പരിചയത്തില്‍ പെട്ട ഒരു കുഞ്ഞു കുട്ടി അവിടെ ഇരിക്കുണ്ടായിരുന്നു...

അവളുടെ അരികത്ത്‌ ഈ കഥയിലെ നായികാ ...സ്വാതി .

ഇതുവരെ കണ്ടിട്ടില്ലാത്ത മുഖം ആയതിനാല്‍ ഞാന്‍ പേരും ഊരും ചോദിച്ചു..

പയ്യന്നൂര്‍ ....
പിന്നെ അന്ന് രാത്രി വീട്ടില്‍ പോയി,കല്യാണ ദിവസം രാവിലെ എത്തി...
പെണ്ണ് കൂട്ടാന്‍ പോകണ്ടേ?

അവിടെ എത്തിയ ശേഷം ചായ കുടിക്കാന്‍ അന്ടി വിളിച്ചു...

ഞാന്‍ ചായ കുടിക്കുമ്പോള്‍ എന്റെ അടുത്ത് ഒരു പെണ്ണ് വന്നു നിന്നു

പെട്ടെന്ന് ഓര്‍ത്തെടുക്കാന്‍ പറ്റിയില്ല...ഇവളാണ്‌ അവള്‍...ഇന്നലെ കണ്ടാ ...അതെ അവള്‍ തന്നെ..

എന്നെ കാത്തു നില്‍ക്കുകയാണെന്ന് തോന്നി...

പെണ്ണ് വീട്ടില്‍ എത്തി, തിരിച്ചു വീട്ടില്‍....അതിനിടയിലെ എല്ലനിമിശങ്ങളിലും ഞാനും അവളും

""കണ്ണും കണ്ണും ...... തമ്മില്‍ തമ്മില്‍ ...." ആയിരുന്നു

അവസാനം വൈകുന്നേരം അടുത്തു...ഞാന്‍ അമ്മമ്മയുടെ വീട്ടിലേക് പോകുവാന്‍ ഒരുങ്ങുന്നു ...
അതിനിടയില്‍ കല്യാണ വീടിന്ടെ അകത്തു നിന്നും ഞാന്‍ അവളെ കണ്ടു...

എന്നോട് പോകുകയാണോ എന്നവള്‍ ചോദിച്ചു,,,,,,പിന്നെ ഞാന്‍ നമ്പര്‍ തന്നാല്‍ വിളിക്കുമോ എന്നും...

മകനെ മനസ്സില്‍ ലടു പൊട്ടി......ഞാന്‍ ഒരു മുറിയില്‍ കയറി കൂടെ അവളും ഒരു തുണ്ട് പേപ്പര്‍ ഒപ്പിച്ചു മേശയില്‍ നിന്നെടുത്ത ഒരു പെനയിലും മഷി ഉണ്ടായിരുന്നില്ല....നമ്പര്‍ തന്നു...
"എപ്പോള്‍ വിളിക്കണം?" "ശനി ആഴ്ച്ചാ രാവിലെ 10 ... മണിക്ക്..." .

വീട്ടില്‍ എത്തിയിട്ട് ആ തുണ്ട് പേപ്പറും കെട്ടി പിടിച്ചു കൊണ്ട് ഉറങ്ങി ....

ഒരു ആഴ്ച എങ്ങനെയോ തള്ളി നീക്കി 2006 -1-21,.....

ശനി ആഴ്ച.....രാവിലെ പത്തു മണിക്ക് വീട്ടില്‍ നിന്നും ഇറങ്ങി ....10.20nu ഞാന്‍ വിളിച്ചു....
ഫോണ്‍ റിങ്ങ് ചെയ്തു ഞാന്‍ ശ്വാസം അടക്കി പിടിച്ചു ...

അങ്ങകലെ നിന്നു അവള്‍ .............

പതിഞ്ഞ ശബ്ദത്തില്‍ ഹെല്ലോ?.....ഹെല്ലോ?......

Thursday, April 22, 2010

എന്തിനോ?

വീണ്ടും ഞാന്‍ പ്രണയം തുടര്‍ന്നു.......

വേദന താങ്ങാനാവാതെ.....

ഒരു വേദന,അത് ഹ്രെതയാതെ ആണ് താഴുകുന്നതെങ്കില്‍....
സഹിക്കാന്‍ പറ്റുന്നതിലും അപ്പുറമാണ്....

അവളെ പറയുകയാണെങ്കില്‍ അന്നൊക്കെ അവളെ വിളിച്ചച്ചു പ്രസൂന്‍ തന്നെ ആണ്....
അവസാനം ആ മുരചെരുക്കാന്‍ പ്രോപോസ്‌ ചെയ്തപ്പോള്‍...
അവള്‍ വീണ്ടും എന്റെടുത്ത്‌ തിരിച്ചെത്തി....
കുറെ ഏറെ എന്തൊക്കെയോ പറഞ്ഞു...
കാന്‍സര്‍ ഭാധിച്ചാലും മുറിച്ചു കളയുമ്പോള്‍ വേദനിക്കില്ലേ?
ഈ കാന്‍സര്‍ മാറ്റാമെന്ന്....പ്രേതീകഷിക്കുന്നു...
ഇപ്പോളൊക്കെ മതിവരുവോളം സ്നേഹം തരുന്നുണ്ട്...

എന്നാലും ജീവിതം ഇന്ന് പറഞ്ഞാല്‍ ഒരുതരം ബന്ധനമാണ്
അത് സ്നേഹത്താലും വെധനകലളും ഉള്ള ബന്ധനമാണ്..

ഇവിടെ നിന്ടെ വേദനകളെ കാണുവാന്‍ ഉള്ളവര്‍ വളരെ കുറവാണു....

ഒന്നും പറഞ്ഞിട്ട് കാര്യമില്ല...ഒരു ദിവസം അത് നിനക്കും എനിക്കും ഉണ്ടാവും..അന്ന് ഞാന്‍ ലോകത്തോട്‌ പറയും
ഈന്നലകളിലെ വേദനയുടെ പ്രതിഫലമോ ഇതു?

Sunday, April 18, 2010

അവസാനിപ്പികുമ്പോള്‍

ഞാന്‍ ഇതൊക്കെ എഴുതുന്നത്‌ നിങ്ങള്ക് വായിച്ചു രസിക്കാനല്ല,എന്റെ അനുഭവങ്ങള്‍ എവിടെയെങ്കിലും കുത്തി കുറിക്കുന്നത് ഭാവിയില്‍ അയവിറക്കാന്‍ വേണ്ടി മാത്രമാണ്.പക്ഷെ ഇതു വായിക്കുന്ന ആരുടെയെങ്ങിലും പേര് ഇതില്‍ ഉണ്ടെങ്കില്‍ സംശയിക്കാം,ഇതില്‍ നിങ്ങളും കഥാപാത്രമാണ്.

പ്രേമിക്കാന്‍ മാത്രം ഒരിബിട്ടറങ്ങി കിട്ടിയതല്ല അവളെ....

ബന്ദം തുടങ്ങിയ കഥകള്‍ മുന്‍പേ വായിച്ചിരിക്കുമല്ലോ?

ഒട്ടേറെ വേദനകള്‍ സംമാനിക്ക്കുവാന്‍ അവള്‍ കഴിയുമായിരുന്നു

ചത്ത കുഞ്ഞിന്ടെ ജാതകം എഴുതുനത് പോലെ ആണ് ഇപ്പൊള്‍ ഇതു ഇതെഴുന്നത്...
കാരണം ഞാന്‍ ഇന്നലെ മുതല്‍ എല്ലാ ബെന്ദങ്ങളും അവസ്നിപ്പികുവാന്‍ ശപഥം എടുതിരികുകയാണ്

എന്റെ ദൈവങ്ങളെ ശക്തി തരെന്നെ..
ഈ കഴിഞ്ഞ മാസങ്ങളില്‍ എന്റെ ജീവിതത്തിലെ മൂഡ്‌ ഔട്ട്‌ ദിനങ്ങള്‍ തള്ളിനീക്കുകയാണ് ചെയ്തത്...
ജോലി ക്ക് ശ്രെമിക്കുന്നു....പിന്നെ ഇവള്‍...
പ്രിയ സുഹ്രെതെ,
പെണ്‍കുട്ടികള്‍ മൊബൈല്‍ ഉപയോഗിക്കുന്നതിനെ പറ്റി എന്താണ് അഭിപ്രായം?
നല്ലത് തന്നെ അല്ലെ,എന്തുകൊണ്ടും ഉപകരപ്രേധമാണ്.
പ്രണയിനി,എന്റെ കഥയിലെ നായികാ വില്ലന്‍ അങ്ങനെ അങ്ങനെ....
ഞാന്‍ ആദ്യമായി ഒരു കൊല്ലം മുന്‍പേ പരിച്ചയപെട്ടപോള്‍ ഇവള്‍ക്ക് നാലു സിം കാര്‍ഡ് ഉണ്ടായിരുന്നു,
പലതും പല സമയങ്ങളില്‍ ആയി ഉപയോഗിക്കും.....
ഞാനുമായി സംസാരിക്കുമ്പോള്‍,ഞാന്‍ മനസിലാക്കിയത് എന്നെ ഈ ലോകത്ത് ഏറ്റവും കൂടുതല്‍ സ്നേഹിക്കുന്നത് ഇവളാണ്‌ എന്നാണ്...
ഞാന്‍ പിണഗിയാല്‍ ആത്മാഹൂതി ചേയ്യു മെന്നു പറഞ്ഞു വിരട്ടിയിരുന്നു...
പിണങ്ങാന്‍ ഒട്ടേറെ കാരണങ്ങള്‍ ഉണ്ടായിരുന്നു...അത് എഴുതാന്‍ നിന്നാല്‍ തീരില്ല..
ഇവളില്‍ നിന്നാണ് രാത്രി സമയങ്ങളില്‍ പതിഞ്ഞ സ്വരത്തില്‍ സംസാരിക്കുവാനും,നേരം വെളുപ്പിക്കുവാനും പഠിച്ചത്...
കമ്പനിയില്‍ ജോലി ചെയ്യമ്പോള്‍ വരെ രാത്രി ഒരു മണി കഴിഞ്ഞാല്‍ തൂകം വരും...
ഇവളുടെ സ്കൂള്‍ ചങ്ങതിമാരോക്കെ രാത്രിയില്‍ ഇങ്ങനെ കത്തി അടിക്കരുണ്ട്...
എന്റെ സിം റിലയന്‍സ് ആണ് അതില്‍ രാത്രി ഫ്രീ ഒപ്റേന്‍ ഉണ്ടല്ലോ?
അതിനാല്‍ അവള്‍ റിലയന്‍സ് സിം ഫോണില്‍ ഇടുവാന്‍ അപേക്ഷികനംയിരുന്നു
ഈ കഥയില്‍ തുടരെ തുടരെ കഥാ സന്ദര്‍ഭങ്ങള്‍ വരാത്തതില്‍ ക്ഷേമ ചോദിക്കുന്നു....
പ്രണയത്തിനു മുന്‍പേ തന്നെ ഇവളെ കുറിച്ച് അന്യെഷിച്ചപോള്‍ നല്ല മറുപടി ഒന്നും കിട്ടിയില്ല...
അത് ഞാന്‍ തള്ളി കളഞ്ഞു....
ഒരു വര്‍ഷത്തില്‍ റിലയന്‍സ് സിം ഇടുവാന്‍ പറഞ്ഞാല്‍,അപ്പടി കേള്‍ക്കുന്ന സ്വഭാവം അവള്‍ക്കുണ്ടായിരുന്നില്ല..
സ്കൂള്‍ ചങ്ങതിമാരോക്കെ ഉണ്ടാകും മറ്റു നമ്പരുകള്‍ ബിസി ആയിരിക്കും...
ഇതിനക്കെ ഞാന്‍ ആരോടാണ് സങ്ങടം പറയേണ്ടേ?
രമി,രാഗു,റെനി,ഹമ്ര അങ്ങനെ അങ്ങനെ പോകുന്നു ചങ്ങാതിമാര്‍,ഒര്തെടുതതാണ്,പെരിണ്ടേ പൂര്‍ണരൂപം ഇല്ല.

കഴിഞ്ഞ ദിവസത്തെ കത്തിയിലെ വില്ലന്‍ അവള്ട് ഏട്ടന്‍ പ്രസൂന്‍ ആണെന്ന് ഞാന്‍ പറഞ്ഞില്ലേ ?
അതിനു ശേഷം രാവിലെ വിളിച്ചു കുറെ ദേഷ്യപെട്ടു,ഇവിടേ വച്ച് നിര്‍ത്താം,എന്നൊക്കെ പറഞ്ഞു...
ഞാന്‍ ഉറച്ച തീരുമാനം എടുത്തതാണ്...
പക്ഷെ അവള്‍ കുറെ മെസേജുകള്‍ അയക്കാന്‍ തുടങ്ങി,ശല്യം പോലെയയപോള്‍ മറുപടി കൊടുക്കുവാന്‍ തുടങ്ങി.
അവള്‍ പറഞ്ഞു നീയില്ല്തെ എനിക്ക് ജീവിക്കാന്‍ പറ്റില്ല,ക്ഷേമിക്കേട....അങ്ങനെ അങ്ങനെ കുറെ സെന്റി ഡയലോഗുകള്‍....

സമയം രാത്രി 7 30 .ഞാന്‍,എന്നിലെ വേദന വിളിക്കാന്‍ പ്രേരിപ്പിച്ചു...
അവള്‍ അറ്റന്‍ഡ് ചെയ്തില്ല..പിന്നെ വിളിച്ചില്ല....
രാത്രി ഉറങ്ങാന്‍ കിടന്നപോള്‍ പതിവ് പോലെ വിളിച്ചു നോക്കി...
എന്നെ കുറ്റം പറയരുത്.....അവളുടെ നമ്പര്‍ ബിസി അയിരൂനു,സമയം 11 .24 ..
11 .40 നു വിളിച്ചപ്പോള്‍ അറ്റന്‍ഡ് ചെയ്തു....ഞാന്‍ പറഞ്ഞു വിളിക്കാതിരിക്കാന്‍ പറ്റുന്നില്ല....
അവള്‍ പറഞ്ഞു ഓക്കേ ഞാന്‍ നിന്നെ വിളിക്കാന്‍ നോക്കുകയായിരുന്നു അതിനാലാണ് ബിസി കണ്ടത് ഇന്ന്..
ശരി നല്ലത്....ബൈ ബൈ പറഞ്ഞു ഫോണ്‍ കട്ട്‌ ചെയ്തു....

12 . 30 നു ഒന്ന് കൂടെ ട്രൈ ചെയ്തു അപ്പോഴും ബിസി....

ഇവളുടെ അച്ഛനും അമ്മയും പ്രനിയെട്ടനും ഒക്ക്കെ അറിഞ്ഞിട്ടന്നോ ഇവള്‍ ഫോണ്‍ വിളിക്കുന്നത്‌ ഇന്ന് ഞാന്‍ കരുതുന്ന്നു...

അല്ലെങ്ങില്‍ ഗള്‍ഫില്‍ നിന്നും വന്ന പ്രസൂന്‍ ഏട്ടനെ ആയിരിക്കും....
സ്നേഹത്തിന്ടെ ഫലം ഇങ്ങനെ ഒക്കെ തന്നെയാണോ?
അവളുടെ വാക്ക് കേട്ടാല്‍ വിചാരിക്കും ഇവള്‍ ജീവിക്കുന്നതെ എനിക്ക് വേണ്ടിയാണെന്ന്.....

ഒരു കാര്യം ഞാന്‍ ഈ ബന്ദം ഉപെഷ്കിക്കുയാണ്....
അഭിപ്രായ വെത്യസങ്ങള്‍ ഉണ്ടെണ്ടില്‍ രേഗപെടുത്താം.....
എന്റെ വേദന ഇളം കാറ്റു ദേഹത്ത് പതിയനത് പോലെ ഹ്രെധയാതെ തഴുകുന്നു....

എഴുതാന്‍ വിട്ടുപോയ ഭാഗങ്ങള്‍ എഴുതിചെരക്കാന്‍ സ്രെമിക്കാം.....

പുതിയ ജീവിതത്തില്‍ ഇവളുടെ ഓര്‍മകള്‍ക്ക് ഇടം കൊടുവാതെ...
ലീയ്ത്ത്.......




Saturday, April 17, 2010

ഒരു വേദന


രാത്രി 8 മണി കഴിഞ്ഞു...
എന്റെ പ്രിയതമയോടു ഞാന്‍ ചോദിച്ചു നിന്നെ ഞാന്‍ ഇപ്പോ വിളിച്ചോട്ടെ?
പ്രി -"വേണ്ട ഏട്ടന്‍ വീട്ടിലുണ്ട് ഒരു അര മണിക്കൂര്‍ കഴിയട്ടെ"
"ഓ ശരി".
"നീ മെസേജു അയച്ചോ?..."
ഞാന്‍ കാത്തു നിന്നു..
മണിക്കൂര്‍ ഒന്ന് കഴിഞ്ഞു.....
മെസേജു ഇല്ല ഒന്നും ഇല്ല...
9 .30 നു ഒരു മെസേജു വന്നു,നീ രാത്രി വിളിക്കുമോ?
"എന്തെ വിളിക്കണ്ടേ?'...ഞാന്‍ ചോദിച്ചു...
മറുപടി വന്നില്ല...

സമയം 10 .05 ഞാന്‍ പ്രി യുടെ മൊബൈലില്‍ വിളിച്ചു നോക്കി.....


നമ്പര്‍ ബിസി......

കുറെ നേരം ട്രൈ ചെയ്തപ്പോള്‍ അവള്‍ ആ കോള്‍ ഹോള്‍ഡ്‌ ചെയ്തിട്ട് പറഞ്ഞു പ്രസൂന്‍ ഏട്ടനാണ് .

നിന്നെ പിന്നെ വിളിക്കാം...

രാത്രി യുടെ ഏകാന്തതകളില്‍ അവള്‍ അവളുടെ ഏട്ടനെ ഫോണ്‍ ചെയ്യുമ്പോള്‍....

അവള്കായ്‌ മാത്രം ഫോണും കെട്ടിപിടിച്ചിരിക്കുന്ന ഈ പാവം കാമുകന്‍,മനസിലെ വിഷമം ആരോട് വേണം പറയാന്‍?......

("എന്താ പ്രനി നിന്ടെ പെങ്ങള്‍ എന്നെ,എന്റെ വിഷമം മനസിലാക്കാതെ?")
(പ്രസൂന്‍ അവളുടെ ഏട്ടന്‍ തന്നെയാണ്,എനിക്കറിയാം.പക്ഷെ വിളിച്ചത് ഏട്ടനാണോ എന്നെനിക്കു അറിയില്ല ).....

Monday, March 29, 2010


അന്ന് ഞാന്‍ കണ്ണില്‍ കണ്ടത്
ആ ഒരു നോട്ടം ഞാന്‍ പല പെണ്‍കുട്ടികളിലും പതിപ്പിക്കരുണ്ടായിരുന്നു,എന്നാല്‍ ഇവള്‍ എന്നെ വിടാതെ പിന്തുടര്‍ന്നു.
പ്രണയ സഗിയില്‍ ഒളിഞ്ഞു നില്‍ക്കുന്ന കുസൃതികള്‍ മറ്റാരും കാണാത്തത് കടെതുംബോഴാണ് അവരെ കൈവെടിയാന്‍ പറ്റാതെ വരുന്നത്.
എന്റെ വര്‍ത്തമാന കാലത്തേ പ്രേനയിനിയായി ഞാന്‍ ഇവളെ തിരങ്ങെടുത്തു.എന്നാല്‍ ആദ്യ സംഗമത്തില്‍ അടയാളങ്ങളോ നമ്ബരുമോ ഒന്നും കൈമാറാന്‍ സദിച്ചില്ല.
ഒരു വൈകുന്നെരേം ,മലബാറിന്റെ സ്വെന്തം കലാരൂപമായ തെയ്യം കളിയട്ടങ്ങളിലെ അതിശക്തയായ സ്ത്രീ കഥാപാത്രമായ മാക്ക പോതിയെ കാണുവാന്‍ കൂട്ടുകാരൊത് ചാല കാവില്‍ എത്തി.സ്വെപ്നതില്‍ പോലും വിചാരിക്കാതവണ്ണം,ഭക്ഷണ ശാലയിലേക്കുള്ള സ്ത്രീ കളുടെ ക്യുവില്‍ ഇവള്‍,ഞാന്‍ എന്റെ മനസ്സില്‍ 2 ആഴ്ചയായി കൊണ്ട് നടക്കുന്ന രൂപം
.എന്താണ് വേണ്ടത് ,
എന്ത് ചെയ്യും,
ഒരു പക്ഷെ ഇതു അവള്‍ തന്നെ ആണോ?
നിമിഷ നേരം കൊണ്ട് ഹ്രെധയമിടിപ്പ് താങ്ങനവുന്നതിലും അപ്പുരമെത്തി.....
കൂട്ടുകാരെ കാണിച്ചു അവളാണെന്ന് ഉറപ്പു വരുത്തി .


ഒരു കൊച്ചു തുണ്ട് പേപ്പറില്‍ എന്റെ നമ്പര്‍ എഴുതി ചുരുട്ടി വച്ചു.

ഞാനും ചങ്ങാതിമാരും ഭക്ഷണം കഴിച്ചു തെയ്യതിന്ടെ തോറ്റം കേട്ടു


കുറച്ചു നേരത്തിനു ശേഷം അവളും കുടുംബവും വീടിലേക്ക്‌ പോകുവാന്‍ ഒരുങ്ങി.
തുണ്ട് പേപ്പര്‍ കൈമാറാന്‍ ശ്രെമിചെങ്ങിലും പരാജയപെട്ടു

ഒരാഴ്ചയ്ക്ക് ശേഷം അവളുടെ വീട്ടിനടുത് തെയ്യം ഉണ്ടെന്നും അവിടെ അവള്‍ വരുമെന്നും കൂടുകാര്‍ പറഞ്ഞു ഞാന്‍ അറിഞ്ഞു
അന്നേ ദിവസം ഒരു വാടക ഓട്ടോ പിടിച്ചു ഞാനും കൂടരും യാത്രയായി

ഞാന്‍ പ്രതീക്ഷിച്ചതുപോലെ അവള്‍ ഓടു നിറമുള്ള ചൂരിദാര്‍ അണിഞ്ഞു വന്നിരിക്കുന്നു
ആകപ്പാടെ അങ്ങലപ്പില്‍ ആയി
ഹ്രദയം പട പട പട ന്നു അടിക്കാന്‍ തുടങ്ങി.....
ദ്യൈര്യെമെല്ലാം ചോര്‍ന്നു ....
ഒന്ന് രണ്ടു മണിക്കൊരിനു ശേഷം കിട്ടിയ സാഹചര്യം മുതലാക്കി ആ തുണ്ട് പേപ്പര്‍ ഞാന്‍ കൈമാറി


അങ്ങനെ ഒരു ഗാട പ്രേമതിണ്ടേ മരണ ദിനങ്ങള്‍ എണ്ണ പെട്ട് തുടങ്ങി ..............


ലിത്ത്...

Wednesday, March 24, 2010

മാര്‍ച്ചിലെ ചൂട്

സൌരയൂദത്തിനു മൊത്തം താങ്ങായി നില്‍ക്കുന്ന സൂര്യന്‍,ചൂട് ഒരിത്തിരി കൂടിയപോള്‍ പേറിയ ശാപങ്ങള്‍ വളരെയേറെയാണ്, വേദനിച്ചു കാണും,സ്വെയം കത്തി നമുക്ക് താങ്ങായി ജീവിക്കുന്നവര്‍ക്ക് മാത്രമാണോ ഈ ഗതി?

Wednesday, March 3, 2010

love

കാത്തു നില്‍ക്കുമ്പോള്‍ കുറെ വേദനകള്‍ തിന്നുവാന്‍ തുടങ്ങി .വരാന്‍ പറ്റില്ലെന്ന് sms വന്നതോടെ അനുഭവിച്ചത് പ്രന്നെയവേദന ആണെന്ന് അവനറിഞ്ഞു....

Tuesday, February 23, 2010

life

walking to the end to begin a new life

ഇതൊക്കെ യാത്രയിലെ ദുശീലങ്ങള്‍ ...

My photo
ഇതൊക്കെ കണ്ടില്ലെന്നും ഒന്നും എഴുതാന്‍ കഴിയില്ല്ലെന്നും കരുതി മരിക്കാന്‍ തല്ക്കാലം ഞാന്‍ തയ്യാറല്ല... കിടക്കട്ടെ എന്റെ പേരിലും ഒരു ബ്ലോഗ്‌...വിഷമിക്കേണ്ട ഇതില്‍ തങ്ങള്ള്‍ക്ക് വേണ്ടത് ഒന്നും ഇല്ല..എല്ലാം എന്റെ സ്വകര്യങ്ങളും മാത്രം... കുറിച്ചിടുന്നത് ഇന്നത്തെ ഒരു വട്ടു മാത്രം..ഞാന്‍ നാളെ വായിച്ചു രേസിചോലാം.. ഇതില്‍ അരുറെയെങ്ങിലും പേര് ഉണ്ടെങ്കില്‍ സംശയികേണ്ട അത് താന്‍ തന്നെ ആണ് എന്നോട് കളിച്ചാല്‍ ഇങ്ങനെ ഇരിക്കും .....