Followers

ഞാന്‍ ബാലി

ഞാന്‍  ബാലി
തിളക്കാത്ത രക്തം

Saturday, April 24, 2010

ആദ്യാനുരാഗം


സ്വാതി .....

എനിക്കും പ്രേമിക്കാന്‍ പറ്റുമെന്ന് കാട്ടിതന്നവള്‍...
ഒരു കല്യാണ പുര...

വീടിന്ടെ മുകളിലെ മുറിയില്‍ കുറച്ചു പേര്‍ ടിവി കാണുന്നു...

ഞാനും അതില്‍ കുറച്ചു നേരം പങ്കാളി ആയി...
പരിചയത്തില്‍ പെട്ട ഒരു കുഞ്ഞു കുട്ടി അവിടെ ഇരിക്കുണ്ടായിരുന്നു...

അവളുടെ അരികത്ത്‌ ഈ കഥയിലെ നായികാ ...സ്വാതി .

ഇതുവരെ കണ്ടിട്ടില്ലാത്ത മുഖം ആയതിനാല്‍ ഞാന്‍ പേരും ഊരും ചോദിച്ചു..

പയ്യന്നൂര്‍ ....
പിന്നെ അന്ന് രാത്രി വീട്ടില്‍ പോയി,കല്യാണ ദിവസം രാവിലെ എത്തി...
പെണ്ണ് കൂട്ടാന്‍ പോകണ്ടേ?

അവിടെ എത്തിയ ശേഷം ചായ കുടിക്കാന്‍ അന്ടി വിളിച്ചു...

ഞാന്‍ ചായ കുടിക്കുമ്പോള്‍ എന്റെ അടുത്ത് ഒരു പെണ്ണ് വന്നു നിന്നു

പെട്ടെന്ന് ഓര്‍ത്തെടുക്കാന്‍ പറ്റിയില്ല...ഇവളാണ്‌ അവള്‍...ഇന്നലെ കണ്ടാ ...അതെ അവള്‍ തന്നെ..

എന്നെ കാത്തു നില്‍ക്കുകയാണെന്ന് തോന്നി...

പെണ്ണ് വീട്ടില്‍ എത്തി, തിരിച്ചു വീട്ടില്‍....അതിനിടയിലെ എല്ലനിമിശങ്ങളിലും ഞാനും അവളും

""കണ്ണും കണ്ണും ...... തമ്മില്‍ തമ്മില്‍ ...." ആയിരുന്നു

അവസാനം വൈകുന്നേരം അടുത്തു...ഞാന്‍ അമ്മമ്മയുടെ വീട്ടിലേക് പോകുവാന്‍ ഒരുങ്ങുന്നു ...
അതിനിടയില്‍ കല്യാണ വീടിന്ടെ അകത്തു നിന്നും ഞാന്‍ അവളെ കണ്ടു...

എന്നോട് പോകുകയാണോ എന്നവള്‍ ചോദിച്ചു,,,,,,പിന്നെ ഞാന്‍ നമ്പര്‍ തന്നാല്‍ വിളിക്കുമോ എന്നും...

മകനെ മനസ്സില്‍ ലടു പൊട്ടി......ഞാന്‍ ഒരു മുറിയില്‍ കയറി കൂടെ അവളും ഒരു തുണ്ട് പേപ്പര്‍ ഒപ്പിച്ചു മേശയില്‍ നിന്നെടുത്ത ഒരു പെനയിലും മഷി ഉണ്ടായിരുന്നില്ല....നമ്പര്‍ തന്നു...
"എപ്പോള്‍ വിളിക്കണം?" "ശനി ആഴ്ച്ചാ രാവിലെ 10 ... മണിക്ക്..." .

വീട്ടില്‍ എത്തിയിട്ട് ആ തുണ്ട് പേപ്പറും കെട്ടി പിടിച്ചു കൊണ്ട് ഉറങ്ങി ....

ഒരു ആഴ്ച എങ്ങനെയോ തള്ളി നീക്കി 2006 -1-21,.....

ശനി ആഴ്ച.....രാവിലെ പത്തു മണിക്ക് വീട്ടില്‍ നിന്നും ഇറങ്ങി ....10.20nu ഞാന്‍ വിളിച്ചു....
ഫോണ്‍ റിങ്ങ് ചെയ്തു ഞാന്‍ ശ്വാസം അടക്കി പിടിച്ചു ...

അങ്ങകലെ നിന്നു അവള്‍ .............

പതിഞ്ഞ ശബ്ദത്തില്‍ ഹെല്ലോ?.....ഹെല്ലോ?......

1 comment:

ഇതൊക്കെ യാത്രയിലെ ദുശീലങ്ങള്‍ ...

My photo
ഇതൊക്കെ കണ്ടില്ലെന്നും ഒന്നും എഴുതാന്‍ കഴിയില്ല്ലെന്നും കരുതി മരിക്കാന്‍ തല്ക്കാലം ഞാന്‍ തയ്യാറല്ല... കിടക്കട്ടെ എന്റെ പേരിലും ഒരു ബ്ലോഗ്‌...വിഷമിക്കേണ്ട ഇതില്‍ തങ്ങള്ള്‍ക്ക് വേണ്ടത് ഒന്നും ഇല്ല..എല്ലാം എന്റെ സ്വകര്യങ്ങളും മാത്രം... കുറിച്ചിടുന്നത് ഇന്നത്തെ ഒരു വട്ടു മാത്രം..ഞാന്‍ നാളെ വായിച്ചു രേസിചോലാം.. ഇതില്‍ അരുറെയെങ്ങിലും പേര് ഉണ്ടെങ്കില്‍ സംശയികേണ്ട അത് താന്‍ തന്നെ ആണ് എന്നോട് കളിച്ചാല്‍ ഇങ്ങനെ ഇരിക്കും .....